You are here

Dr Geevarghese Mar Osthathios

മലങ്കര ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പോലീത്താ അഭി.ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിന്റെ കബറടക്കം ശനിയാഴ്ച മൂന്നു മണിക്ക് മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ സെന്ററില്‍ നടക്കും. വെള്ളിയാഴ്ച 7.30-ന് അഭി.സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാനയര്‍പ്പിക്കും. ഉച്ചവരെ ഭൌതികശരീരം പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30ന് തിരുവല്ല ബഥനി അരമനയിലേക്ക് വിലാപയാത്ര ആരംഭിക്കും. നാലു മുതല്‍ ആറു വരെ ബഥനി അരമനയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് നിരണം സെന്റ് മേരീസ് വലിയപള്ളിയിലേക്ക് വിലാപയാത്ര പുറപ്പെടും. നിരണം പള്ളിയിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കുശേഷം രാത്രി 9 മണിയോടെ പരുമല പള്ളിയില്‍ എത്തിച്ചേരും.നാളെ ആറിന് അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാന. 12ന് ഭൌതികശരീരം മാര്‍ ഒസ്താത്തിയോസിന്റെ മാതൃ ഇടവകയായ മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് പള്ളിയില്‍ കൊണ്ടുപോകും. കബറടക്കത്തിന്റെ എട്ടാം ശുശ്രൂഷ അവിടെ നടക്കും. രണ്ടിന് വിലാപയാത്ര കാല്‍നടയായി മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രെയിനിംഗ് സെന്ററിലേക്ക് പോകും. മൂന്നിന് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ വലിയ ബാവയുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെയും കാര്‍മികത്വത്തില്‍ സമാപനശുശ്രൂഷ നടക്കുമെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് അറിയിച്ചു. മലങ്കര അസോസിയേഷനിലേക്ക് നാമനിര്‍ദ്ദേശം നടത്തുന്നതിനായി വിവിധ ഭദ്രാസനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ഭദ്രാസന പൊതുയോഗങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവാ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുകയില്ല. ബാലികാമഠം സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും. 

  

Our Achen's Message to all Members

 

Beloved Metropolitan Geevarghese Mar Osthathios passed away , We will have memorial services for thirumeny on Sunday Feb. 19th.

 

An Video Interview with Sabha Ratnam Dr. Geevarghese Mar Osthathios for Yuvajanashabdam Magazine by Jojy Vazhuvady & Jeena Anna Mathai.

+ Eternal Be Thy Glorious Memory (1918-2012)

Delhi Orthodox Centre for Information & Broadcasting in association with Indian Orthodox Network Presents an Interview with Sabha Ratnam Dr. Geevarghese Mar Osthathios. The interview as taken on 29.12.2009 at St. Paul's Mission Training Centre, Mavelikara

Article Files: 

Powered by SaberCloud Solutions LLC.